vote

തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംക്ഷിപ്ത വോട്ടർപ്പട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ വി.ആർ.കൃഷ്ണതേജയുടെ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിൽ ആക്ഷേപങ്ങളും അപേക്ഷകളും ഉള്ളവർക്ക് 21ന് വൈകിട്ട് അഞ്ചുവരെ സമർപ്പിക്കാം. 29ന് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ തുടർനടപടി സ്വീകരിച്ച് അപ്‌ഡേഷൻ പൂർത്തിയാക്കും. ജൂലായ് ഒന്നിന് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കും. കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.ശ്രീകുമാർ, അഡ്വ.കെ.ബി.സുമേഷ്, പി.പി.ഉണ്ണിരാജ്, കെ.വി.ദാസൻ, പി.കെ.ഷാജൻ, മുരളി കൊളങ്ങാട്, സി.ഐ.നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.