bus-stand
കാഞ്ഞാണി ബസ്റ്റ് സ്റ്റാൻഡ് ശുചിമുറിയിലെ സ്റ്റാനിറ്ററി ഡിസ്‌പോസിബിൾ മിഷ്യൻ.

അന്തിക്കാട് : മണലൂർ പഞ്ചായത്തിന്റെ കാഞ്ഞാണി ബസ് സ്റ്റാൻഡിലെ സ്ത്രീകൾക്കായുള്ള ശുചിമുറിയിൽ സ്ഥാപിച്ച സാനിറ്ററി ഡിസ്‌പോസിബിൾ മെഷീൻ ദുരിതമാകുന്നു. മൂന്ന് മാസം മുമ്പ് മെഷീൻ സ്ഥാപിച്ചെങ്കിലും വൈദ്യുതി കണക്്ഷൻ നൽകാത്തതിനാൽ പ്രവർത്തനരഹിതമാണ്. മെഷീൻ തെറ്റായ സ്ഥലത്ത് സ്ഥാപിച്ചത് മൂലം വനിതകൾക്ക് പ്രയാസവും നേരിടേണ്ടി വരുന്നു. വനിതകൾ പലരും ടോയ്‌ലറ്റ് ഉപയോഗിച്ച് എഴുന്നേൽക്കുമ്പോൾ തലയിടിച്ച് പരിക്കേൽക്കുന്നുമുണ്ട്. പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെയുള്ളവരെ വിവരം ധരിപ്പിച്ചിട്ടും നടപടിയുണ്ടായില്ല. കാഞ്ഞാണി ബസ് സ്റ്റാൻഡിന് അകത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ വനിതകൾക്ക് ഏക ആശ്രയമാണ് ഈ കുടുസുമുറിയിലെ ശുചിമുറി. സാനിറ്ററി ഡിസ്‌പോസിബിൾ മെഷീൻ തെറ്റായ സ്ഥലത്ത് നിന്നും എടുത്തുമാറ്റി നിലവിലെ വാഷ്‌ബേയ്‌സിനോട് ചേർന്ന് മുകളിലായി സ്ഥാപിച്ചാൽ പ്രശ്‌നത്തിന് പരിഹാരമാകും. സാനിറ്ററി ഡിസ്‌പോസിബിൾ മെഷീൻ പ്രവർത്തിപ്പിക്കാനും നിലവിലെ സ്ഥലത്ത് നിന്ന് മാറ്റി സ്ഥാപിക്കാനും നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ജനകീയ ആവശ്യം.