bodavalkaranam

പുതുക്കാട്: അന്താരാഷ്ട്ര ലെവൽ ക്രോസിംഗ് ദിനത്തോട് അനുബന്ധിച്ച് റെയിൽവേ പുതുക്കാട് മെയിൻ ഗേറ്റിൽ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ ബോധവത്കരണം നടത്തി. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഓപ്പറേറ്റിംഗ് വിഭാഗമാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.

അപകടകരമായി ഗേറ്റുകൾ ക്രോസ് ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വിദ്യാർത്ഥികൾ ബോധവത്കരണം നടത്തി. തൃശൂർ ട്രാഫിക് ഇൻസ്‌പെക്ടർ എൻ.ജെ. പോൾ മനീഷ്, സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഗിൽസ് എ. പല്ലൻ, പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.ആർ. വിജയകുമാർ എന്നിവർ നേതൃത്വം നൽകി.