ഇരിങ്ങാലക്കുട : പായമ്മൽ ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തിലെ ശത്രുഘ്‌ന ക്ഷേത്രസേവാ സമിതി 2024-25 വർഷത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു. ഭാരവാഹികളായി മോഹനൻ കൂട്ടാക്കൽ (പ്രസിഡന്റ്), സതീഷ് ചാർത്താംകുടത്ത് (സെക്രട്ടറി), പ്രഭാകരൻ കോപ്പുള്ളി (ട്രഷറർ), മനോജ് തറയിൽ (വൈസ് പ്രസിഡന്റ്), സുരേഷ് അണ്ടിക്കോട്ട് (ജോ. സെക്രട്ടറി) എന്നിവരേയും പായമ്മൽ ദേവസ്വം സെക്രട്ടറിയായി രമേഷ് എലിഞ്ഞിക്കോട്ടിലിനേയും ട്രഷററായി മനോജ് തുമ്പരത്തിയേയും തിരഞ്ഞെടുത്തു. ബാബു എലിഞ്ഞിക്കോട്ടിൽ, വിജിത്ത് തുമ്പരത്തി എന്നിവരാണ് അംഗങ്ങൾ.