
തൃശൂർ: പ്രകൃതിയോടൊപ്പം മാത്രമേ മനുഷ്യന് പ്രവർത്തിക്കാനാകുകയുള്ളൂവെന്നും പ്രകൃതിക്കെതിരെ സാദ്ധ്യമല്ലെന്നും കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ചീഫ് സയന്റിസ്റ്റ് ഡോ.ടി.വി.സജീവ്. ആഗോള പരിസ്ഥിതി, ജല, പാർപ്പിട ദിനങ്ങളിൽ അസറ്റ് ഹോംസിന്റെ ബിയോണ്ട് സ്‌ക്വയർ ഫീറ്റ് (ബി.എസ്.എഫ്) പ്രഭാഷണപരമ്പരയിലെ 28-ാമത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡോ.സജീവ്. കടലിലെ ജലനിരപ്പ് ഉയർന്നതും രണ്ട് ധ്രുവങ്ങളിലെയും മഞ്ഞുപാളികൾ ഉരുകുന്നതും കടുത്ത കാലാവസ്ഥാ ദുരന്തങ്ങളുമാണ് കാലാവസ്ഥാ മാറ്റം കൊണ്ടുവരുന്ന പ്രധാന വെല്ലുവിളികളെന്ന് അദ്ദേഹം പറഞ്ഞു. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി.സുനിൽ കുമാർ ആമുഖപ്രഭാഷണം നടത്തി