പുതുക്കാട്: കൊടകര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ കീഴിലുള്ള കൊടകര അഗ്രികൾച്ചറൽ റൂറൽ ആൻഡ് മാൻപവർ ഡെവലപ്‌മെന്റ് അസോസിയേഷന്റെ രജത ജൂബിലി ആഘോഷങ്ങൾ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, കൊടകര പഞ്ചായത്ത് പ്രസിഡന്റ അമ്പിളി സോമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച നീതി മെഡിക്കൽ സ്‌റ്റോർ, ലാബ് എന്നിവയുടെ പ്രവർത്തനങ്ങൾ മികച്ച നിലയിലാണ് നടക്കുന്നത്. 25 വർഷമായി അസോസിയേഷനെ നയിക്കുന്ന ഭരണാധികാരികളെയും ജിവനക്കാരെയും ചടങ്ങിൽ ആദരിച്ചു.