 
മറ്റത്തൂർ: നമ്മുടെ മണ്ണ്, നമ്മുടെ ഭാവി എന്ന സന്ദേശം നൽകി മറ്റത്തൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ അവിട്ടപ്പിള്ളി ഗവ. എൽ.പി സ്‌കൂളിൽ പച്ചക്കറിത്തൈകളും ഫലവൃക്ഷത്തൈകളും വിതരണം ചെയ്തു. തൈകളുടെ നടീൽ ഉദ്ഘാടനം മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിർവഹിച്ചു. വാർഡ് അംഗം ഷൈനി ബാബു അദ്ധ്യക്ഷയായി. കൃഷി ഓഫീസർ വി.യു. ദിവ്യ, പ്രധാനാദ്ധ്യാപിക എം.എസ്. ബീന, കൃഷി അസിസ്റ്റന്റ് ഇ.വി. വിപിൻ എന്നിവർ സംസാരിച്ചു. മറ്റത്തൂർ കൃഷിഭവന്റെ അഭിമുഖ്യത്തിൽ 500 പച്ചക്കറിത്തൈകളും ഫലവൃക്ഷത്തൈകളുമാണ് വിദ്യാലയത്തിന് കൈമാറിയത്.