league

തൃശൂർ : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിച്ച 1,32,000 ഭൂരിപക്ഷം വോട്ട് ബി.ജെ.പിയിലേക്ക് ചോർന്നതാണ് തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ വിജയത്തിന് വഴിയൊരുക്കിയതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം വിലയിരുത്തി. പരമ്പരാഗതമായി ഐക്യജനാധിപത്യ മുന്നണിക്ക് ലഭിച്ച വോട്ടുകൾ പൂർണ്ണമായും കെ.മുരളീധരന് ലഭിച്ചിട്ടില്ലെന്നത് ഗൗരവത്തോടെ കണ്ട് പരിഹാരമാർഗ്ഗം സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.റഷീദ് ഉദ്ഘാടനം ചെയ്തു. പി.എം.സാദിഖലി, പി.എം.അമീർ, ജമാൽ മനയത്ത്, എ.എസ്.എം.അസ്ഗറലി തങ്ങൾ, കെ.എ.ഹാറൂൺ റഷീദ്, പി.കെ.ഷാഹുൽ ഹമീദ്, പി.കെ.മുഹമ്മദ് ഹാജി എന്നിവർ പ്രസംഗിച്ചു.