class

നാലുവർഷ ബിരുദ കോഴ്‌സിനെക്കുറിച്ചുള്ള സംശയനിവാരണ ക്ലാസ് മുസിരിസ് കൺവെൻഷൻ സെന്ററിൽ അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: കെ.കെ.ടി.എം ഗവ. കോളേജ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പൊതുജനങ്ങൾക്കുമായി നാലുവർഷ ബിരുദ കോഴ്‌സിനെക്കുറിച്ച് സംശയനിവാരണ ക്ലാസ് സംഘടിപ്പിച്ചു. മുസിരിസ് കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടി അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ടി.കെ. ബിന്ദു ശർമിള അദ്ധ്യക്ഷയായി. എറണാകുളം മഹാരാജാസ് കോളേജ് കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സി.എസ്. ജൂലിചന്ദ്ര വിഷയാവതരണം നടത്തി. വൈസ് പ്രിൻസിപ്പൽ ജി. ഉഷാകുമാരി, വാർഡ് കൗൺസിലർ പി.എൻ. വിനയചന്ദ്രൻ, പി.ടി.എ വൈസ് പ്രസിഡന്റ് സുനിൽ എസ്. ദത്ത്, ഡോ. കെ.കെ. രമണി, ഡോ. കെ.എസ്. സബന എന്നിവർ സംസാരിച്ചു.