പാവറട്ടി: ചിറ്റാട്ടുകര നാഷണൽ ലൈബ്രറിയുടെ 63-ാം വാർഷികാഘോഷം സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അദ്ധ്യക്ഷനായി. രണ്ടാം എ.ഡി. അന്തോണി സ്മാരക സാഹിത്യ പുരസ്‌കാരം കഥാകൃത്ത് റാഫേൽ തൈക്കാട്ടിലിന് പി.ടി. കുഞ്ഞുമുഹമ്മദ് സമ്മാനിച്ചു. കാഷ് അവാർഡ് എ.ഡി. അന്തോണിയുടെ സഹധർമ്മിണി റോസിലിയും സമ്മാനിച്ചു. സിനി ആർട്ടിസ്റ്റ് മാത്യൂസ് പാവറട്ടി മുഖ്യാതിഥിയായി. ടി.സി. മോഹനൻ, പി.എം. ജോസഫ്, കെ.കെ. മനോജ്, ആർ.എ. അബ്ദുൾ ഹക്കിം, സി.ഡി. ജോസ്, ഷിന്റോ തോമസ്, ബോബ് നാരായണൻ, ജാൻസി, കെ.ബി. ഉണ്ണിക്കൃഷ്ണൻ, കെ.എ. അപർണ എന്നിവർ പ്രസംഗിച്ചു.