vincent

തൃശൂർ : മതേതര മൂല്യങ്ങൾ എന്നും ഉയർത്തിപ്പിടിക്കുന്ന തൃശൂരിൽ കെ.മുരളീധരന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് ജില്ലാ യു.ഡി.എഫ് ചെയർമാൻ എം.പി.വിൻസെന്റ് പറഞ്ഞു. എൻ.ഡി.എ സ്ഥാനാർത്ഥിയുടെ വിജയം താത്കാലികമാണ്. ഇനിയുള്ള നാളിൽ മതേതര മൂല്യങ്ങൾക്ക് ഭംഗം സംഭവിക്കുമ്പോൾ തൃശൂർ ജനത അത് തിരുത്തും. സംഘപരിവാർ, ബി.ജെ.പി ശക്തികൾ മതേതരത്വത്തിനെതിരെ കേരളത്തിൽ ഉയർത്തുന്ന ഭീഷണിയെ സധൈര്യം നേരിടുന്ന ഉന്നതനായ കോൺഗ്രസ് നേതാവാണ് കെ.മുരളീധരൻ. അദ്ദേഹത്തെ എന്നും ജില്ലയിലെ യു.ഡി.എഫ് പ്രവർത്തകർ സ്‌നേഹത്തോടെ മാത്രമേ നോക്കിക്കണ്ടിട്ടുള്ളൂ. പൊതുരംഗത്ത് നിന്നും വിട്ടുനിൽക്കുമെന്നും ഇനി യോഗങ്ങളിൽ സംബന്ധിക്കില്ലായെന്നുമുള്ള തീരുമാനം രാഷ്ട്രീയ എതിരാളികൾക്ക് ഗുണമാകും. തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് എം.പി.വിൻസെന്റ് ആവശ്യപ്പെട്ടു.