മാള : ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മാള ഉപജില്ലാതലത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരം ഒമ്പതിന് രാവിലെ 10ന് മാള കാർമൽ കോളേജ് ഓഡിറ്റോറിയത്തിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷനാകും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർ കാവുമ്പായി ബാലകൃഷ്ണൻ മുഖ്യാതിഥിയാകും. നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളെയും എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് നേടിയ 459 പേരെയും പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ 364 പേരെയും വി.എച്ച്.എസ്.ഇ മികച്ച വിജയികളെയും നാടൻപാട്ട് കലാകാരൻ അനൂപ് മാളയെയും ആദരിക്കും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ശോഭന ഗോകുൽനാഥ്, എ.ഇ.ഒ : എൻ.കെ. മഞ്ജു, മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു എന്നിവർ പങ്കെടുത്തു.