പാവറട്ടി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കേരള കർഷക സംഘം എളവള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈ നട്ടു. കർഷക സംഘം ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ടി.വി. ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് എം.ആർ. രജിതൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.എൻ. ലെനിൻ സ്വാഗതവും ടി.എൻ. ലെതീഷ് നന്ദിയും രേഖപ്പെടുത്തി. എം.എൻ. രാധാകൃഷ്ണൻ, പി.കെ. ശിവദാസൻ എന്നിവർ നേതൃത്വം നൽകി.