ചാലക്കുടി: പ്ലാസ്റ്റിക്, പേപ്പർ, തുണി തുടങ്ങിയ പാഴ്‌വസ്തുക്കൾ കൊണ്ട് വിദ്യാർത്ഥികൾ അലങ്കാര വസ്തുക്കൾ നിർമ്മിച്ച് കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പരിസ്ഥിതി ദിനാഘോഷം. കരവിരുത് കൊണ്ട് വിദ്യാർത്ഥികൾ നിർമ്മിച്ച അഞ്ഞൂറോളം വസ്തുക്കൾ വിൽപ്പന നടത്തി കിട്ടുന്ന തുക സ്‌നേഹ ഭവൻ പദ്ധതിയുടെ ചെലവിനായി ഉപയോഗിക്കും. നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മൾ പുനഃസ്ഥാപനത്തിന്റെ തലമുറ' എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു വിദ്യാർത്ഥികളുടെ പരിസ്ഥിതി ദിനാഘോഷം. വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വസ്തുക്കൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും നൽകി. പ്രിൻസിപ്പൽ ഫാ. ജോസ് താണിക്കൽ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.