ismail

തൃശൂർ : ഡി.സി.സി ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് നടത്തിയ ഇസ്മയിലിനെ 2021ൽ പുറത്താക്കിയതെന്ന് അവകാശപ്പെടുന്ന ഡി.സി.സി നേതൃത്വത്തെ വെട്ടിലാക്കി മുരളീധരന്റെ പ്രചാരണത്തിന് പ്രസംഗിക്കുന്ന ചിത്രം പുറത്ത്. 2021ൽ കെ.സി.വേണുഗോപാലിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടതിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായാണ് ഡി.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ വാർത്താകുറിപ്പിൽ അറിയിച്ചത്. എന്നാൽ വലപ്പാട് പഞ്ചായത്തിൽ കെ.മുരളീധരന്റെ പ്രചാരണത്തിന്റെ പൈലറ്റ് വാഹനത്തിൽ വിവിധ സ്ഥലങ്ങളിൽ ഇസ്മയിൽ പ്രസംഗിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും ഇസ്മയിൽ പുറത്തുവിട്ടു. ഇതോടെ ഡി.സി.സി നേതൃത്വം വെട്ടിലായി.