elephant

ചാലക്കുടി: വെറ്റിലപ്പാറ ചിക്ലായിയിൽ വീണ്ടും കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിച്ചു. രൂപത എസ്റ്റേറ്റിലും ഒരു വീട്ടുപറമ്പിലുമാണ് ഇന്നലെ ആനകളെത്തി നാശമുണ്ടാക്കിയത്. എസ്റ്റേറ്റിലെ രണ്ട് പ്ലാവുകൾ കുത്തിമറിച്ചിട്ടു. ഞർളേക്കാട്ട് ജോസഫിന്റെ പറമ്പിലാണ് തെങ്ങിൻ തൈകൾ, വാഴകൾ എന്നിവ നശിപ്പിച്ചത്. ബുധനാഴ്ച രാത്രി മുതൽ മൂന്ന് ആനകൾ ജനവാസ കേന്ദ്രത്തിലെത്തിയിരുന്നു. പരിസരവാസികൾ ബഹളമുണ്ടാക്കി ഇവയെ തിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തിരികെ പോയ ഇവ പുളർച്ചെ വീണ്ടും എത്തിയാണ് കാർഷിക വിളകൾ തകർത്തത്.