maram

വടക്കാഞ്ചേരി: സംസ്ഥാനത്തെ കാർബൺ ന്യൂട്രൽ ആക്കുന്നതിന്റെ ഭാഗമായി ഹരിതകേരളം മിഷൻ നടപ്പാക്കുന്ന ജനകീയ പച്ചതുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ അവണൂർ ശാന്ത ഹയർ സെക്കൻഡറി സ്‌കൂളിൽ വൃക്ഷത്തൈ നട്ട് നിർവഹിച്ചു. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പച്ചത്തുരുത്തുകൾ സ്ഥാപിക്കും. സംസ്ഥാന ഔഷധസസ്യ ബോർഡ്, കെ.എഫ്.ആർ.ഐ, സോഷ്യൽ ഫോറസ്ട്രി വകുപ്പുകളുടെ സഹകരണത്തോടെ ജൂൺ, ജൂലായ് മാസങ്ങളിലായി ജില്ലയിൽ 25 ഏക്കറിൽ പച്ചത്തുരുത്തുകൾ സ്ഥാപിക്കും. ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ശാന്ത ഹയർ സെക്കൻഡറി സ്‌കൂളിലെ 180 കുട്ടികൾ കൊണ്ടുവന്ന വൃക്ഷത്തൈകൾ നട്ടു. അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അദ്ധ്യക്ഷയായി.