മാള: കുഴിക്കാട്ടുശ്ശേരി വിശുദ്ധ മറിയംത്രേസ്യ ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ഇന്ന് ആഘോഷിക്കും. രാവിലെ 9ന് തിരുനാൾ കുർബാന ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാർ പോളി കണ്ണൂക്കാടന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും. ഊട്ടു നേർച്ചയുടെ വെഞ്ചിരിപ്പ് രാവിലെ 8.30ന് പുത്തൻചിറ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ നിർവഹിക്കും. തിരുനാളിനോട് അനുബന്ധിച്ചുള്ള പ്രദക്ഷിണം ഉച്ചതിരിഞ്ഞ് മൂന്നിനുള്ള ദിവ്യബലിക്ക് ശേഷം ആരംഭിക്കും. എട്ടാമിട തിരുനാൾ ആഘോഷം 15ന് രാവിലെ 10.30ന് ആഘോഷമായ ദിവ്യബലി, പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം എന്നീ പരിപാടികളോടെ നടക്കും.