ചാലക്കുടി: സംസ്ഥാന ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ മാനവികതയ്ക്ക് നൽകിയ സമർപ്പിതവും സ്തുത്യർഹവുമായ സേവനത്തിനുള്ള അവാർഡിന് ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ഡെന്റൽ സർജൻ ഡോ. സിബിയ ജോജി അർഹയായി. ലോക ദന്താരോഗ്യ ദിനാചരണത്തോട് അനുബന്ധിച്ചുള്ള പുരസ്‌കാരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവിയിൽ നിന്നും ഡോ. സിബിയ ജോജി ഏറ്റുവാങ്ങി. ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. കെ.എൻ. സതീഷ്, ഡോ. ടി.കെ. ജയന്തി, ഡോ. ഫ്‌ളെമി ജോസ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ സോണിയ ജോസഫ്, രംഗീന രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംന്ധിച്ചു.