ചേലക്കര: വെങ്ങാനല്ലൂർ മഹാശിവക്ഷേത്രത്തിൽപ്രതിഷ്ഠാദിന മഹോത്സവം നടന്നു. ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനശങ്കരനുണ്ണി നമ്പൂതിരിയുടെ കാർമികത്വത്തിലാണ്ചടങ്ങുകൾ നടന്നത്. രാവിലെ ബാല ഗണപതിയെ ബാലാലയത്തിലേക്ക് പ്രതിഷ്ഠിക്കുന്ന ചടങ്ങുകളും തുടർന്ന് പ്രത്യേക പൂജകളും പ്രസാദ ഊട്ടും നടന്നു. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും, ഭക്തജനങ്ങളും സന്നിഹിതരായി.
പൈങ്കുളം: വാഴാലിക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. വിശേഷാൽ പൂജകളും, പ്രസാദ ഊട്ടും നടന്നു. ദേവസ്വം മാനേജർ കൃഷ്ണൻകുട്ടി നായർ, ദേവസ്വം പ്രസിഡന്റ് കൃഷ്ണകുമാർ, സെക്രട്ടറി മുരളീധരൻ, രമേഷ് കുമാർ കൊണ്ടയിൽ, ശിവകുമാർ കൊണ്ടയിൽ, ദിനകരൻ, മധു, വിജയൻ നായർ, രമേഷ് കുമാർ, ഉണ്ണിക്കൃഷ്ണൻ, കുട്ടൻ പ്രാക്കോട്ടിൽ, മാതൃസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
തിരുവില്വാമല : പാമ്പാടി വെസ്റ്റ് സോമേശ്വരം മഹാദേവ ക്ഷേത്രത്തിൽ നട തുറക്കലിന് ശേഷം മഹാഗണപതി ഹോമത്തോട് കൂടി പ്രതിഷ്ഠാദിന മഹോത്സവച്ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. നവകം, പഞ്ചഗവ്യം എന്നിവ നടന്നു. തുടർന്ന് സാമ്പ്രദായിക് ഭജൻ അരങ്ങേറി. പ്രസാദ ഊട്ടും നടന്നു. വൈകിട്ട് നാദസ്വരക്കച്ചേരിയും നടന്നു. പാമ്പാടി വെസ്റ്റ് സോമേശ്വരം മഹാദേവ ക്ഷേത്രോപദേശക സമിതിയുടെ രക്ഷാധികാരി എം.പ്രഭാകരൻ മറ്റ് ഭാരവാഹികളും സന്നിഹിതരായി.