
തൃശൂർ: പ്രൊഫ.എം.മുരളീധരൻ സ്മാരക നാടകോത്സവം 15 ന് തുടങ്ങും. മൂന്ന് ദിവസങ്ങളിലായി മാഹി നാടകപ്പുരയുടെ 'രമണം' കൂറ്റനാട് കലവറ ലിറ്റിൽ എർത്ത് സ്‌കൂൾ ഒഫ് തിയേറ്ററിന്റെ ക്രസന്റ് മൂൺ, ആലപ്പുഴ മരുതം തിയേറ്റർ ഗ്രൂപ്പിന്റെ ഭക്തപ്രിയ എന്നീ നാടകങ്ങൾ അരങ്ങേറും. കെ.ടി.മുഹമ്മദ് സ്മാരക ഹാളിലാണ് നാടകോത്സവം. പ്രവേശനം സൗജന്യം. ചലച്ചിത്രനടി സരിത കുക്കു 15ന് 4ന് ഉദ്ഘാടനം ചെയ്യും. നാടകാവതരണം വൈകിട്ട് 6.30ന്. 16ന് 4ന് 'ശരീരഭാഷയുടെ രാഷ്ട്രീയം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന സെമിനാറിൽ സുധി ദേവയാനി പ്രബന്ധാവതരണം നിർവഹിക്കും. 17ന് 4ന് സെമിനാറിൽ ഡോ.ചന്ദ്രദാസൻ 'പ്രതിരോധ നാടക വേദി, സാദ്ധ്യതയും പരിമിതിയും' എന്ന വിഷയം അവതരിപ്പിക്കും.