മാള: കരിങ്ങോൾച്ചിറ ഹിതം ആയുർവേദ വെൽനസ് സെന്റർ നാളെ രാവിലെ 10ന് മുൻ എം.പി: ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യും. പുത്തൻചിറ പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി അദ്ധ്യക്ഷയാകും. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എ. അഷറഫ്, പഞ്ചായത്ത് അംഗം ആമിന, മാള ശ്രീനാരായണ ഗുരുധർമ്മ ട്രസ്റ്റ് ചെയർമാൻ പി.കെ. സുധീഷ് ബാബു, പോൾ മാർവൽ, സി.എസ്. സുനിൽ എന്നിവർ പ്രസംഗിക്കും.