കൊടുങ്ങല്ലൂർ : ദേശീയപാത 66 ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം അപകടമുണ്ടാക്കുന്നെന്ന നാട്ടുകാരുടെ രാതിയെത്തുടർന്ന് കോതപറമ്പ് സെന്ററിൽ എം.എൽ.എയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഗതാഗത നിയന്ത്രണം സുഗമമായ യാത്രയ്ക്ക് പകരം ആശയക്കുഴപ്പവും അപകടങ്ങളുമുണ്ടാക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി. ദേശീയപാതയിൽ ഗൈഡ് ലൈൻ ബോർഡുകൾ സ്ഥാപിക്കാനും കൂടുതൽ ഫിഫ്‌ളക്ട് ലൈറ്റുകൾ സ്ഥാപിക്കാനും ഗതാഗത നിയന്ത്രണം അടിയന്തരമായി ശാസ്ത്രീയമായ രീതിയിലാക്കാനും കരാർകമ്പനിക്ക് എം.എൽ.എ നിർദ്ദേശം നൽകി. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ, വൈസ് പ്രസിഡന്റ് സന്തോഷ് കോരുചാലിൽ, ശിവാലയ കമ്പനി ഉദ്യോഗസ്ഥൻ ഷിബു തുടങ്ങിയവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.