വലപ്പാട്: എസ്.എൻ.ഡി.പി യോഗം വലപ്പാട് ശാഖയുടെ നേതൃത്വത്തിൽ നടന്ന പുസ്തക വിതരണം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പുഷ്പാംദൻ നടുപറമ്പിൽ അദ്ധ്യക്ഷനായി. കെ.വി. ജയരാജൻ, വേളയിൽ ഗോപാലൻ, രാഹുലൻ വേളേക്കാട്ട്, ബിജോയ് എരണേഴത്ത്, ഹരിനാഥ് കരുവത്തിൽ, സിജി സോമൻ, ബീന സദാനന്ദൻ, കൃഷ്ണകുമാർ പണിക്കെട്ടി എന്നിവർ സംസാരിച്ചു.