ഒല്ലൂർ: കോനിക്കരയ്ക്കും മണ്ണാവിനും ഇടയിലുള്ള സ്വകാര്യ വ്യക്തിയുടെ പാടം മാലിന്യം തള്ളി നികത്തിയ സംഭവത്തിൽ മന്ത്രി കെ. രാജൻ സ്ഥലത്ത് സന്ദർശനം നടത്തി. മാലിന്യം പ്രദേശത്തെ തോടുവഴി മണലിപ്പുഴയിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ, തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസ്, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങൾ,എ.ഡി.എം. മുരളി, ആരോഗ്യപ്രവർത്തകർ, കൃഷി ഓഫീസർമാർ എന്നിവരും സ്ഥലത്തെത്തി. വെള്ളിയാഴ്ച രാത്രിയാണ് ടോറസ് ലോറിയിൽ മാലിന്യം തള്ളിയത്. തുടർന്ന് നാട്ടുകാർ ഇടപ്പെട്ട് വാഹനം തടയുകയായിരുന്നു.