പാവറട്ടി: ഏനാമാവ് പുഴയിലും കനോലി കനാലിലും ചണ്ടിയും കുളവാഴയും നിറഞ്ഞ് മത്സ്യ തൊഴിലാളികൾ ദുരിതത്തിൽ. ഏനാമ്മാവ് റഗുലേറ്റർ തുറന്നതോടെയാണ് ചണ്ടിയും മാലിന്യങ്ങളും ഒഴുകിയെത്തിയത്. കൂടാതെ കരുവാലി ഇനത്തിൽപ്പെട്ട വള്ളിപടർപ്പുകളും പുഴയിൽ നിറഞ്ഞിരിക്കുകയാണ്.
മത്സ്യത്തൊഴിലാളികൾ വല വിരിച്ചാൽ വലയിൽ കുടുങ്ങുന്നത് ചണ്ടിയും വള്ളിച്ചെടികളുടമാണ്. ഏനാമാക്കൽ റഗുലേറ്റർ മുതൽ ചേറ്റുവ അഴി വരെയുള്ള അഞ്ഞൂറ് മത്സ്യ തൊഴിലാളി കുടുംബങ്ങൾ ഇതുമൂലം പ്രതിസന്ധിയിലാണ്. ചണ്ടിയും കുളവാഴയും പുഴയിലേക്ക് തള്ളുന്നതിനെതിരെ മത്സ്യ തൊഴിലാളി യൂണിയൻ (സിഐടിയു) മൂന്നു വർഷമായി സമരത്തിലാണ്. കഴിഞ്ഞ വർഷം തൃശ്ശൂർ ഇറിഗേഷൻ വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.