
തൃശൂർ: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടിയവരെയും 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെയും അനുമോദിക്കുന്ന പ്രതിഭാ സംഗമം ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷനായി. ജില്ലാതല ഉദ്ഘാടനത്തിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ മുഴുവൻ എ പ്ലസ് നേടിയ 1495 വിദ്യാർത്ഥികളെയും നൂറുമേനി വിജയം നേടിയ 32 സ്‌കൂളുകളെയും ആദരിച്ചു. 12 ഉപജില്ലകളിലായി 10,358 വിദ്യാർത്ഥികളെയാണ് അനുമോദിക്കുക. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി.സജു, പി.എസ്.വിനയൻ, ജലീൽ ആദൂർ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.രവി, ഇന്ദിര മോഹൻ, എ.കെ.അജിതകുമാരി, ഡോ.അൻസാർ, ഡോ.എൻ.പി.ബിനോയ്, പി.എം.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.