കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം ശൃംഗപുരം ഈസ്റ്റ് ശാഖയിൽ സൗജന്യ നോട്ട് ബുക്ക് വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. ശാഖാ ഓഫീസിൽ നടന്ന ചടങ്ങ് കൊടുങ്ങല്ലൂർ യുണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രേണുക ദിനേശൻ അദ്ധ്യക്ഷയായി. സെക്രട്ടറി ഷാജി തച്ചേരി, വൈസ് പ്രസിഡന്റ് രാജു പാച്ചരി, ഷീജമണി, രജിത അനിരുദ്ധൻ, ഷൈല മുരളി തുടങ്ങിയവർ പ്രസംഗിച്ചു.