
തൃശൂർ: തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷം ബി.ജെ.പിക്ക് നഷ്ടമാകാൻ കാരണം നരേന്ദ്ര മോദി സർക്കാരിന്റെ ഗാന്ധി നിന്ദയാണെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സംസ്ഥാന കൗൺസിൽ. സംസ്ഥാന ചെയർമാൻ ഡോ.എം.സി.ദിലീപ് കുമാർ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ ടി.വി.ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അജിതൻ മേനോത്ത്, ട്രഷറർ എം.എസ്.ഗണേശൻ, കെ.ജി.ബാബുരാജ്, സുരേഷ് ബാബു എളയാവൂർ, ഡോ.പി.ഗോപിമോഹൻ, എ.കെ.ചന്ദ്രമോഹൻ, ബിനു എസ്.ചക്കാലയിൽ, പനങ്ങോട്ടുകോണം വിജയൻ, മാമ്പുഴക്കരി വി.എസ്.ദിലീപ്കുമാർ, എന്നിവർ പ്രസംഗിച്ചു. ജില്ലാ ചെയർമാന്മാരായ പ്രൊഫ.വി.എ.വർഗീസ്, പി.പി.വിജയകുമാർ, ഇ.വി.എബ്രഹാം, ഡോ.പ്രദീപ് കുമാർ കറ്റോട്, രാഘവൻ കുളങ്ങര, എം.എം.ഷാജഹാൻ, പ്രസാദ് കൊണ്ടുപറമ്പിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.