വെങ്ങിണിശ്ശേരി ഗുരുകുലം പബ്ലിക് സ്‌കൂൾ മെറിറ്റ് ഡേയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്‌കൂൾ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് ആദരിക്കുന്നു.
വെങ്ങിണിശ്ശേരി : സി.ബി.എസ്.ഇ ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഗുരുകുലം പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികളെ ക്യാഷ് അവാർഡും ഉപഹാരങ്ങളും നൽകി ആദരിച്ചു. ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. മാനേജർ പി.വി. ഷാജി അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ എം. കൃഷ്ണമൂർത്തി, എം.കെ. ശിവദാസ്, എം.എ. സത്യൻ, കെ.ആർ. രാജൻ, കെ.ആർ. ഗംഗാധരൻ, സജയൻ കള്ളിയത്ത്, എം.എസ്. വിജയൻ എന്നിവർ പ്രസംഗിച്ചു.