അറക്കത്താഴം ശാഖാ നോട്ട് ബുക്ക് വിതരണവും വിദ്യാഭ്യാസ അവാർഡ് ദാനവും കൊടുങ്ങല്ലൂർ യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം അറക്കത്താഴം ശാഖയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എപ്ലസ് നേടിയവർക്കും എം.ബി.ബി.എസിൽ മികച്ച വിജയം നേടിയവർക്കും എം.എ. മലയാളം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയവർക്കും വിദ്യാഭ്യാസ അവാർഡും വിദ്യാർത്ഥികൾക്കുള്ള സൗജന്യ നോട്ട് ബുക്ക് വിതരണവും നടത്തി. യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് വി.ജി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ഡിൽഷൻ കൊട്ടേക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ രശ്മി ബാബു, ശാഖാ സെക്രട്ടറി എൻ.വി. വേണുഗോപാൽ, വൈസ് പ്രസിഡന്റ് രമേഷ് ചാളിപ്പാട്ട്, സുകുമാരി പുഷ്‌ക്കരൻ, സി.ജി. രാമചന്ദ്രൻ, ഗോപി പതിയാശ്ശേരി, എം.പി. സാംബശിവൻ, സി.കെ. മനോജ് എന്നിവർ പ്രസംഗിച്ചു. എം.ബി.ബി.എസിൽ മികച്ച വിജയം നേടിയ കൊച്ചാറ ദിനേഷ് മകൻ ജ്യോതീഷിനും എം.എ. മലയാളം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ മണലിക്കാട്ടിൽ പ്രഭോഷിന്റ മകൾ എം.പി സ്‌നേഹയ്ക്കും യൂണിയൻ ചെയർമാൻ പി.കെ. രവീന്ദ്രൻ മൊമന്റൊ സമ്മാനിച്ചു.