അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നെല്ലിഗ്രാമം പദ്ധതി തോമസ് കൊടകരക്കാരൻ ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട് : പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ഔഷധ സസ്യങ്ങൾ നിലനിറുത്തുക എന്ന ലക്ഷ്യവുമായി മുരിയാട് പഞ്ചായത്തിലെ ഊരകം ഈസ്റ്റ് പത്താം വാർഡ് ഗ്രാമസഭയുടെ നേതൃത്വത്തിൽ നെല്ലിഗ്രാമം പദ്ധതിക്ക് തുടക്കമായി. അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി. വാർഡിലെ നെല്ലിത്തൈ ആവശ്യമുള്ള വീടുകളിലേക്ക് അവ എത്തിച്ച് നൽകുകയും പ്രായമായവർ മാത്രമുള്ള വീടുകൾ ആണെങ്കിൽ അവിടെ നെല്ലിത്തൈ നട്ട് കൊടുക്കുകയും ചെയ്യുന്നതാണ് പദ്ധതി. ഇതുവഴി മുഴുവൻ വീടുകളിലേക്കും പരിസ്ഥിതി സന്ദേശം എത്തിക്കുകയും ഔഷധ ഫല സസ്യങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യാൻ സാധിക്കും.
നെല്ലിഗ്രാമം പദ്ധതി ഊരകത്തെ മുതിർന്ന സാമൂഹിക സന്നദ്ധ പ്രവർത്തകനായ തോമസ് കൊടകരക്കാരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി മുഖ്യസന്ദേശം നൽകി. എൽ.ബി.എസ്.എം.എച്ച്.എസ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, പുല്ലൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങളായ ബാബു ചുക്കത്ത്, സുനിത വിജയൻ, അദ്ധ്യാപകരായ വി.വി. ശ്രീല, ആൻസി ആന്റോ, കെ.കെ. കൃഷ്ണൻ നമ്പൂതിരി, സിന്റോ കൊടകരക്കാരൻ, കെ.ടി. സിനോജ് തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് വീടുകളിൽ നെല്ലി തൈ കൊടുക്കുന്ന പ്രവർത്തനത്തിനും തുടക്കം കുറിച്ചു. എൻ.എസ്.എസ് വളണ്ടിയർമാരായ സി.ജി. ആര്യ, ശ്രീനന്ദ സുനിൽ, അഭിനവ്, സന്നദ്ധ സംഘാംഗങ്ങളായ ടോജോ തൊമ്മാന, ടി.സി. ആന്റോ ജോക്കി സുരേഷ് തുടങ്ങിയവർ നെല്ലി തൈ വിതരണത്തിന് നേതൃത്വം നൽകി.
വീടുകളിലേക്ക് എത്തിച്ച് നൽകും
നെല്ലിത്തൈ ആവശ്യമുള്ള വീടുകളിലേക്ക് അവ എത്തിച്ച് നൽകും
പ്രായമായവർ മാത്രമുള്ള വീടുകൾ ആണെങ്കിൽ അവിടെ നെല്ലിത്തൈ നട്ട് കൊടുക്കും.