mudra

പാവറട്ടി : പാവറട്ടി കേന്ദ്രമായി പ്രവർത്തിക്കുന്ന മുദ്ര സാംസ്‌കാരിക വേദി പ്രവർത്തക യോഗം ചെയർമാൻ രാധാകൃഷ്ണൻ കാക്കശ്ശേരിയുടെ അദ്ധ്യക്ഷതയിൽ പാവറട്ടി പബ്ലിക്ക് ലൈബ്രറിയിൽ ചേർന്ന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. രാധാകൃഷ്ണൻ കാക്കശ്ശേരി (ചെയർമാൻ), സുധാകരൻ പാവറട്ടി, ഡോ. സി.എൽ. ജോഷി (വൈസ് ചെയർമാൻ), സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി(ജനറൽ സെക്രട്ടറി), എം. നളിൻ ബാബു, പ്രസാദ് കാക്കശ്ശേരി (സെകട്ടറി), ദേവുട്ടി ഗുരുവായൂർ, കെ.എസ്. സുരേഷ് മുല്ലശ്ശേരി (ജോ.സെക്രട്ടറി), എൻ.ജെ. ജെയിംസ് (ട്രഷറർ), ഡോ. ഉണ്ണിക്കൃഷ്ണൻ തെക്കേപ്പാട്ട്, എം.കെ. ദേവരാജൻ, റാഫി നീലങ്കാവിൽ, റെജി വിളക്കാട്ടുപാടം, കെ.എസ്. രാമൻ, ജെയ്‌സൺ ഗുരുവായൂർ തുടങ്ങി നാൽപ്പതംഗം കമ്മിറ്റിയെ തിരഞ്ഞെടുത്തു.