
തൃശൂർ: മിഷൻ ക്വാർട്ടേഴ്‌സ് പൗരസമിതി 25ാം കുടുംബ വാർഷികം മേയർ എം.കെ.വർഗീസ് ഉദ്ഘാടനം ചെയ്തു. ടി.എസ്.പട്ടാഭിരാമൻ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ജോസ് സി.മുണ്ടാടൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ സിന്ധു ആന്റോ ചാക്കോള, ലീല എന്നിവർ പ്രസംഗിച്ചു. സിനി ആർട്ടിസ്റ്റ് ജയശ്രീ ശിവദാസ് സമ്മാനദാനം നിർവഹിച്ചു. മുൻ മേയർ കെ.രാധാകൃഷ്ണൻ, ലാസർ മാളിയേക്കൽ എന്നിവർ മുഖ്യാതിഥികളായി. 80 വയസ് തികഞ്ഞവരെയും, വിവാഹ സുവർണ്ണ ജൂബിലി കഴിഞ്ഞവരെയും ആദരിച്ചു. കുട്ടികളുടെ പെയിന്റിംഗ്, കലാ മത്സരങ്ങൾ, കലാപരിപാടികൾ എന്നിവ നടന്നു. അബ്ദുൾ ബഷീർ ക്ലാസെടുത്തു. പ്രസിഡന്റ് യു.വി.വേണുഗോപാലൻ, എം.എ.സാജൻ തുടങ്ങിയവർ സംസാരിച്ചു.