
തൃശൂർ: മൃദംഗാചാര്യൻ പ്രൊഫ. പാറശാല രവി, നാടക സംവിധായകൻ ടി.എം. എബ്രഹാം, മോഹിനിയാട്ടം കലാകാരി കല വിജയൻ എന്നിവർക്ക് സംഗീത നാടക അക്കാഡമി ഫെല്ലോഷിപ്പ്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരമെന്ന് സെക്രട്ടറി കരിവള്ളൂർ മുരളി പറഞ്ഞു.
30,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന അക്കാഡമി കലാ പ്രതിഭ അവാർഡ് 17 പേർക്കാണ്. പുരസ്കാര ജേതാക്കൾ: ശരത് (ശാസ്ത്രീയ സംഗീതം), എൻ. സമ്പത്ത് (വയലിൻ), തിരുവല്ല രാധാകൃഷ്ണൻ (ചെണ്ട), പാഞ്ഞാൾ വേലുക്കുട്ടി (ഇലത്താളം), പന്തളം ബാലൻ (ലളിതഗാനം), നിസ അസീസി (ഗായിക), ശശി നീലേശ്വരം (നാടകം), ബാബു ആലുവ (നാടകം), പയ്യന്നൂർ മുരളി (നാടകം), രത്നാകരൻ കോഴിക്കോട് (നാടകം), കോട്ടയം രമേശ് (നടൻ), തൃശൂർ കൃഷ്ണകുമാർ (ഇടയ്ക്ക), കരിവള്ളൂർ രത്‌ന കുമാർ (ഓട്ടൻതുള്ളൽ), കലാമണ്ഡലം കൃഷ്ണകുമാർ (കഥകളി വേഷം), സിത്താര ബാലകൃഷ്ണൻ (മോഹിനിയാട്ടം), ഡോ. സുമിത നായർ (നൃത്തം), കൈതാരം വിനോദ് കുമാർ (കഥാപ്രസംഗം).
30,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന ഗുരുപൂജ പുരസ്‌കാരം 22 പേർക്കാണ്. ജേതാക്കൾ : പ്രൊഫ. തൃക്കാരിയൂർ രാജലക്ഷ്മി (ശാസ്ത്രീയ സംഗീതം), ഓച്ചിറ ഭാസ്‌കരൻ (തവിൽ), പരത്തുള്ള രവീന്ദ്രൻ (ഗാനരചന), കണ്ണൂർ ബാലകൃഷ്ണൻ (നൃത്തം), മരുത്തോർ വട്ടം ബാബു (നാഗസ്വരം), കൊല്ലം സിറാജ് (മിമിക്രി), സൈഫുദ്ദീൻ (ഗിറ്റാർ), ശശിധരൻ കോട്ടയ്ക്കൽ (കഥകളി), കേശവൻ കുണ്ടാലായർ (കഥകളി വേഷം), പ്രതാപ് സിംഗ് (സംഗീത സംവിധായകൻ), എൻ. ശ്രീകാന്ത് (ഗായകൻ), ഞെക്കാട് ശശി (കഥാപ്രസംഗം), അഭയൻ കലവൂർ (നാടകം), പയ്യന്നൂർ ഉണ്ണിക്കൃഷ്ണൻ (നാടകം), ഭരതന്നൂർ ശാന്ത (നാടകം), പൗർണമി ശങ്കർ (നാടകം), അമ്മിണി വി. ചന്ദ്രാലയം (നാടകം), പറവൂർ അംബുജാക്ഷൻ (നാടകം), യവനിക ഗോപാലകൃഷ്ണൻ (നാടകം), അഞ്ചൽ ശിവാനന്ദൻ (കേരള നടനം), ഹംസ വളാഞ്ചേരി (ഹാർമോണിയം), വക്കം ബോബൻ. രേണു രാമനാഥും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.