അന്നമനട : കുമ്പിടി എസ്.എൻ.ഡി.പി ശാഖയുടെയും കുമാരനാശാൻ കുടുംബയോഗത്തിന്റെയും വാർഷിക പൊതുയോഗം കുമ്പിടി ശ്രീനാരായണ സേവന സംഘം ഹാളിൽ നടന്നു. ശാഖാ പ്രസിഡന്റ് ഇന്ദിര സുരേഷ് അദ്ധ്യക്ഷയായി. മാള യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ മുഖ്യാതിഥിയായി. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജോതിഷ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി എം.എസ്. ഗോപി, വി.ആർ. ശശി എന്നിവർ പ്രസംഗിച്ചു.