ch

ചേർപ്പ് : പെരുമ്പിള്ളിശ്ശേരി ചങ്ങരയിൽ നരസിംഹമൂർത്തി ക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾ, ബി.എ ഹിസ്റ്ററിയിൽ മൂന്നാം റാങ്ക് നേടിയ കാവ്യ വേണുഗോപാൽ എന്നിവരെ അനുമോദിച്ചു. തൃശൂർ റേഞ്ച് സൂപ്രണ്ട് ഒഫ് പൊലീസ് (ഇന്റലിജൻസ്) പി. വാഹിദ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് എം. രാമചന്ദ്രൻ അദ്ധ്യക്ഷനായി. സിനി പ്രദീപ്, പ്രിയലത പ്രസാദ്, സി.ആർ. ദിനേഷ്‌കുമാർ, ടി.എൻ. ബാലൻ, കെ. സുബിൻ കുമാർ എന്നിവർ പ്രസംഗിച്ചു. സൈക്കോ തെറാപ്പിസ്റ്റ് എൻ.എസ്. സന്തോഷ് ബാബു 'വൈകാരിക പക്വതയും പഠനവും'എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ക്ലാസെടുത്തു.