കോണത്തുകുന്ന് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോണത്തുകുന്ന് യൂണിറ്റിന്റെ വാർഷിക പൊതുയോഗം കോണത്ത്കുന്ന് എൻ.എസ്.എസ് ഹാളിൽ ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ, എബിൻ വെള്ളാനിക്കാരൻ, സാബു കണ്ടത്തിൽ, വിനോദ് കക്കറ, ജില്ലാ സെക്രട്ടറി കെ.ഐ. നജാഹ്, സുനിത ഹരിദാസ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ. കൃഷ്ണകുമാർ (പ്രസിഡന്റ്), കെ.ഐ. നജാഹ് (സെക്രട്ടറി), സാബു കണ്ടത്തിൽ (വൈസ് പ്രസിഡന്റ്), മനോജ് കുന്നപ്പിള്ളി, സലാഹുദ്ദീൻ (ജോയിന്റ് സെക്രട്ടറിമാർ), അരവിന്ദാക്ഷൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.