anusmaranam

കൊടുങ്ങല്ലൂർ : സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ നടന്ന സായുധപോരാട്ടങ്ങളെല്ലാം സ്വാതന്ത്യത്തിനായുള്ള പോരാട്ടങ്ങളാണെന്ന ചരിത്രവായന ശരിയല്ലെന്ന് കവി പി.എൻ.ഗോപികൃഷ്ണൻ. അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ സി.പി.ഐ(എം.എൽ) നേതാവ് നാരായൺസ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭഗത് സിംഗിന്റെ ഒഴിച്ചുള്ള പോരാട്ടങ്ങൾ നഷ്ടപ്പെട്ട ബ്രാഹ്മണാധികാരം തിരിച്ചു പിടിക്കാനുള്ള പോരാട്ടങ്ങളായിരുന്നു. മുസ്ലിം വിഷയത്തിൽ ഗാന്ധിജിയുടെ നിലപാട് ശരിയായിരുന്നു. അത് ഇന്നും പ്രസക്തമാണെന്നും കവി പി.എൻ.ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു. കെ.വേണു, പി.സി.ഉണ്ണിച്ചെക്കൻ, സി.എസ്.മുരളി ശങ്കർ, പ്രോവിന്റ്, എം.കെ.മോഹൻകുമാർ, ടി.കെ.വാസു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.ബി.അജിതൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. പി.കെ.കിട്ടൻ അദ്ധ്യക്ഷനായി. എം.കെ.ഗോപി, അജയൻ തുടങ്ങിയവർ സംസാരിച്ചു.