gurusree

പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്‌കൂളിൽ പ്രീ കെ.ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പ്രവേശനോത്സവത്തിൽ എസ്.എൻ മിഷൻ ചെയർമാൻ ഇ.ഡി. ദിവാകരൻ ദീപം തെളിക്കുന്നു.

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്‌കൂളിൽ പ്രീ കെ.ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പ്രവേശനോത്സവം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. അറിവിന്റെ ദീപം നന്മയുടെ വെളിച്ചമായെങ്ങും പകരുന്ന രീതിയിൽ പ്രീ കെ.ജി, കെ.ജി. കുട്ടികൾ ചിരാതുകൾ തെളിച്ചു. എസ്.എൻ. മിഷൻ സെക്രട്ടറിയും മാനേജരുമായ ദീപക് സത്യപാലൻ ഉദ്ഘാടനം നിർവഹിച്ചു. എസ്.എൻ മിഷൻ ചെയർമാൻ ഇ.ഡി. ദിവാകരൻ അദ്ധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ കെ.ജി. ഷൈനി, വൈസ് പ്രിൻസിപ്പൽ ഭാഗ്യ പി. മേനോൻ എന്നിവർ കുട്ടികൾക്ക് പ്രവേശനോത്സവ ദിന സന്ദേശം നൽകി. എസ്.എൻ. മിഷൻ ജോ. സെക്രട്ടറി ടി.ജി. ശശീന്ദ്രൻ, എസ്.എൻ. മിഷൻ മെമ്പർ ടി.കെ. സുരേന്ദ്രൻ, ഉഷ, സ്റ്റാഫ് സെക്രട്ടറി വി.പി. സുമം, എസ്.ഡബ്ലിയു.സി വൈസ് പ്രസിഡന്റ് അലീന, ആഗ്‌നേയ രാജേഷ്, വേദപത്മ എന്നിവർ സംസാരിച്ചു.