sndp

ശാന്തിപുരം ശാഖയിൽ നടന്ന പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം യൂണിയൻ കൺവീനർ പി.കെ. പ്രസന്നൻ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി ശാന്തിപുരം ശാഖയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖാ ഓഫീസിൽ നടന്ന ചടങ്ങ് കൊടുങ്ങല്ലൂർ യൂണിയൻ കൺവീനർ പി.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷോജ സുനിൽ കുമാർ അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എം.കെ. തിലകൻ മുഖ്യപ്രഭാഷണവും ശാഖാ സെക്രട്ടറി തിലങ്ക ഗോപിദാസ് ആമുഖ പ്രസംഗവും നടത്തി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ഡിൽഷൻ കൊട്ടേക്കാട്ട്, ശാഖാ കമ്മിറ്റിയംഗങ്ങളായ സന്തോഷ് തയ്യിൽ, സുപ്രഭ ബാബു, അനിഷ മനോജ്, വിജിത ശിവശങ്കരൻ എന്നിവർ പ്രസംഗിച്ചു. 170-ാമത് ഗുരുദേവ ജയന്തി ആഘോഷക്കമ്മറ്റി ചെയർമാനായി പ്രകാശൻ അവിണിപ്പുള്ളിയേയും 51-അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.