കൊടുങ്ങല്ലൂർ : ബി.ജെ.പി ലോകലേശ്വരം ഏരിയയിൽ വരുന്ന 13 വാർഡുകളിലെയും വിദ്യാർത്ഥികൾക്ക് പുസ്തകവിതരണവും പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി, എം.ബി.ബി.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി. ബി.ജെ.പി ജില്ലാ ട്രഷറർ അനീഷ് ഉദ്ഘാടനം ചെയ്തു. ലോകലേശ്വരം ഏരിയാ പ്രസിഡന്റ് പ്രദീപ് ചള്ളിയിൽ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, കെ.ആർ. വിദ്യാസാഗർ, നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, രശ്മി ബാബു എന്നിവർ സംസാരിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി.ബി. സജീവൻ, വി.ജി. ഉണ്ണിക്കൃഷ്ണൻ, ഇറ്റിത്തറ സന്തോഷ്, അഡ്വ. ഡി.ടി. വെങ്കിടേശ്വരൻ, എൽ.കെ. മനോജ് എന്നിവർ നേതൃത്വം നൽകി.