തൃശൂർ: ജില്ലാ ശിശുക്ഷേമ സമിതിയുടെ വാർഷിക പൊതുയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. ബാല പാർലമെന്റ് പോലുള്ള പരിപാടികളിലൂടെ കുട്ടികളെ ജനാധിപത്യ മൂല്യങ്ങളെ പറ്റി ബോധവാന്മാരാക്കുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സമിതിയുടെ വിവിധ പദ്ധതികൾ ജനകീയമായി താഴെത്തട്ടിൽ എത്തിക്കുന്നതിന് നവമാദ്ധ്യമങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കണമെന്നും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി.ജി.ശരണ്യ അദ്ധ്യക്ഷയായി. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി പി.കെ.വിജയൻ, ജില്ലാ ട്രഷറർ വി.കെ.ഉണ്ണികൃഷ്ണൻ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം.കെ.പശുപതി തുടങ്ങിയവർ പ്രസംഗിച്ചു.