amai-

തൃശൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ (എ.എം.എ.ഐ) തൃശൂർ ജില്ലാക്കമ്മിറ്റി 2024 സംരംഭകത്വ വർഷമായി ഏറ്റെടുക്കുന്നു. സംഘടനയുടെ ജില്ലാ പ്രവർത്തനോ ദ്ഘാടനവും പരിസ്ഥിതി ദിനാചരണവും സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. പി. ഉഷ അദ്ധ്യക്ഷയായി. സെന്റർ ഒഫ് ഇന്ത്യൻ മെഡിക്കൽ ഹെറിറ്റേജിലെ അഗ്രികൾച്ചറൽ ഓഫീസർ ശശികുമാർ ക്‌ളാസെടുത്തു. ഡോ. ഗിരീഷ് കുമാർ, ഡോ. ആർ.വി. ആനന്ദ്, ഡോ. സിരി സൂരജ് എന്നിവർ ഔഷധസസ്യ കൃഷിയിലെ അനുഭവങ്ങൾ പങ്കുവെച്ചു. ഡോ. ജോബിൻ ജേക്കബ്, ഡോ. എസ്. നമിത എന്നിവ‌ർ സംസാരിച്ചു. 2024 - 25 ലെ പ്രവർത്തന കലണ്ടർ ജില്ലാ സെക്രട്ടറി ഡോ. ഹനിനി എം. രാജ് അവതരിപ്പിച്ചു. തുടർന്ന് പകർച്ച വ്യാധികളിൽ ആയുർവേദ ചികിത്സ എന്ന ശാസ്ത്ര ചർച്ചയ്ക്ക് ഡോ. എം. പ്രസാദ്, ഡോ. സുശീല സജി എന്നിവർ നേതൃത്വം നൽകി. ഡോ. ആര്യ മൂസ് സ്വാഗതവും ഡോ. ഗോകുലൻ നന്ദിയും പറഞ്ഞു.