തൃശൂർ: തൃശൂർ - കൊടുങ്ങല്ലൂർ ഉൾപ്പെടെ ജില്ലയിലെ റോഡുകൾ ഉടൻ ഗതാഗതയോഗ്യമാക്കുക, ശക്തൻ സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് എംപ്ലോയീസ് യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. വി.എ. ഷംസുദ്ദീൻ അദ്ധ്യക്ഷനായി. എ.ടി. ജോസ്, എം.എസ്. ശിവദാസ്, എ.പി. രാമകൃഷ്ണൻ, മോഹൻ നടോടി, എ.ആർ. ബാബു, സെബി വർഗീസ്, രാജൻ പാറമേൽ, ഡി. മോഹൻ, എം.വി. സുരേഷ് എന്നിവർ പ്രസംഗിച്ചു.