പഴുവിൽ : പഴുവിൽ സെന്റ് ആന്റണീസ് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാളിന് കൊടിയേറി. രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ കോടിയേറ്റം നിർവഹിച്ചു. അസി. വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, ട്രസ്റ്റിമാരായ ഡിനോ ദേവസ്സി, ജെയിംസ് ചാലിശ്ശേരി, സോബി കുറ്റിക്കാട്ട്, റാഫി ആലപ്പാട്ട്, തിരുനാൾ കൺവീനർ കെ.ആർ. ആന്റണി എന്നിവർ നേതൃത്വം നൽകി. ജൂൺ 13നാണ് തിരുനാൾ ആഘോഷം. അന്നേദിവസം രാവിലെ 6ന് വിശുദ്ധ കുർബാന, 10 മണിക്ക് ലദീഞ്ഞ്, നൊവേന, ആഘോഷമായ പാട്ടുകുർബാന, പള്ളി ചുറ്റി പ്രദക്ഷിണം, ബാന്റ് വാദ്യം എന്നിവ ഉണ്ടാകും.