തൃശൂർ: ദേശീയ സഫായി കർമചാരിസ് കമ്മിഷൻ അംഗം ഡോ. പി.പി. വാവ ജില്ലയിൽ സന്ദർശനം നടത്തി. ശുചീകരണ വിഭാഗം ജീവനക്കാരുടെ ക്ഷേമ പദ്ധതികൾ, പദ്ധതി പുരോഗതി, ആരോഗ്യ സംരക്ഷണം എന്നിവയാണ് കമ്മിഷൻ പരിശോധിക്കുന്നത്. കൊടകര അപ്പോളോ ടയർ കമ്പനിയിലെ തൊഴിലാളികളുമായി ചർച്ച നടത്തി. സ്റ്റേറ്റ് കോ- ഓർഡിനേറ്റർ അഡ്വ. ഗോപി കൊച്ചുരാമൻ, അപ്പോളോ ടയർ മാനേജർ ശ്രീകുമാർ, ശുചിത്വ മിഷൻ അസി. കോ- ഓർഡിനേറ്റർ എൻ.സി. സംഗീത് എന്നിവർ പങ്കെടുത്തു. തുടർന്ന് തൃശൂർ കോർപറേഷനിലെ ശുചീകരണ വിഭാഗം ജീവനക്കാരുമായി സംവദിച്ചു. യോഗത്തിൽ മേയർ എം.കെ. വർഗീസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം സജിത ഷിബു, സെക്രട്ടറി വി.പി. ഷിബു എന്നിവർ പങ്കെടുത്തു. ഇന്ന് രാവിലെ 11ന് കളക്ടറേറ്റിൽ വകുപ്പ് പ്രതിനിധികളുടെ യോഗത്തിൽ പങ്കെടുക്കും.