തൃശൂർ: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സിറ്റിംഗ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ചെയർമാൻ അഡ്വ. എ.എ. റഷീദ് ഹർജികൾ പരിഗണിച്ചു. വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പെർമനന്റ് രജിസ്‌ട്രേഷൻ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുവെന്ന കയ്പമംഗലം സ്വദേശിയുടെ ഹർജി പരിഗണിച്ച കമ്മിഷൻ ഒരു മാസത്തിനകം രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി കമ്മിഷന് റപ്പോർട്ട് ചെയ്യണമെന്ന് കേരള മെഡിക്കൽ കൗൺസിൽ, രജിസ്ട്രാറോട് നിർദ്ദേശിച്ചു. സിറ്റിംഗിൽ പരിഗണിച്ച നാല് കേസുകളിൽ ഒരെണ്ണം തീർപ്പാക്കി.