 
ചേർപ്പ് മഹാത്മ മൈതാനിയിലെ വൃക്ഷങ്ങളുടെ പരിസരം ചപ്പുചവറുകൾ നിറഞ്ഞ് ശോചനീയമായ നിലയിൽ.
ചേർപ്പ് : പഞ്ചായത്തിന്റെ മഹാത്മ മൈതാനം നാശോന്മുഖ അവസ്ഥയിൽ. ശക്തമായ മഴയിൽ വെള്ളം കെട്ടി നിന്നും പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞും നശിക്കുകയാണ് ഗാന്ധി സ്മാരകം കൂടിയ മൈതാനം. മൈതാനിയിലെ മരത്തണലുകളിൽ പ്ലാസ്റ്റിക് കവറുകളും മദ്യക്കുപ്പികളും കിടക്കുന്നുണ്ട്. നേരം മയങ്ങിയാൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ട കേന്ദ്രമാണിവിടം. മഹാത്മാ ഗാന്ധി സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായി മൈതാനിയിലുള്ള ഗാന്ധി സ്മാരക സ്തൂപവും പരിസരവും ശോചനീയാവസ്ഥയിലാണ്. നിരവധി സംസ്‌കാരിക കാലാ രാഷ്ട്രീയ പരിപാടികൾക്ക് വേദിയായ മഹാത്മ മൈതാനം സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്നാണ് ജനങ്ങളിൽ നിന്നും ഉയരുന്ന ആവശ്യം.