നക്ഷത്ര വൃക്ഷവനം പദ്ധതിയുടെ നടീൽ ഉദ്ഘാടനം ലതികാ സുഭാഷും സുരേന്ദ്ര വർമ്മ രാജയും നിർവഹിക്കുന്നു.
കൊടുങ്ങല്ലൂർ : ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയുടെ ആഭിമുഖ്യത്തിൽ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നക്ഷത്ര വൃക്ഷവനം പദ്ധതിയുടെ നടീൽ ഉദ്ഘാടനം നടന്നു. കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർപേഴ്‌സൺ ലതികാ സുഭാഷ് തന്റെ നാൾ വൃക്ഷമായ ഇല്ലിയും കൊടുങ്ങല്ലൂർ വലിയ തമ്പുരാന്റെ പ്രതിനിധി സുരേന്ദ്ര വർമ്മ രാജ നാൾ വൃക്ഷമായ കരിനീലിയും നട്ടു. തുടർന്ന് 27 നാൾ വർഷങ്ങളും നട്ടു. ചടങ്ങിൽ സാമൂഹിക പ്രവർത്തകനായ റാബി സലി, തങ്കരാജ് ആനാപ്പുഴ, കെ.എൻ. ജ്യോതിഷ്, എൻ.എച്ച്. സാംസൺ, പി.കെ. വത്സൻ, യു.ടി. പ്രേംനാഥ്, കെ.എച്ച്. കലേഷ് ബാബു എന്നിവർ സംബന്ധിച്ചു. ശ്രീകുരുംബ ഭഗവതി ദേവസ്വം പ്രസിഡന്റ് പി.ബി. മുരളി മോഹൻ അദ്ധ്യക്ഷനായി.